ഇരിട്ടി: കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ കാപ്പി എസ്റ്റേറ്റിലുണ്ടായ കാട്ടാനയാക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു.
നാഗാലാൻഡ് കേഡറിലെ 1991 ബാച്ച് ഐപിഎസുകാരനായ എ. സുനിൽ അച്ചായയുടെ ഭാര്യ സന്ധ്യ അച്ചായയാണ് (51) മരിച്ചത്. തിത്തിമത്തിക്കടുത്ത കൊണനക്കട്ടെ ഗ്രാമത്തിലെ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.
സന്ധ്യയും മറ്റു രണ്ടു പേരും എത്തിയപ്പോൾ എസ്റ്റേറ്റിനകത്തുണ്ടായിരുന്ന ആന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.